Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riding A Bicycle

Kannur

മ​ക​നൊ​പ്പം സൈ​ക്കി​ൾ സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി: മ​ക​നൊ​പ്പം പ്ര​ഭാ​ത​സൈ​ക്കി​ൾ സ​വാ​രി​ക്കി​റി​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു മ​രി​ച്ചു. കൊ​ട്ട​പ്പാ​ലം സ്വ​ദേ​ശി​യും ഫ്ലോ​ർ​മി​ൽ ഉ​ട​മ​യു​മാ​യ വെ​ളു​ത്തേ​രി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (58) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

പ​ഴ​യ​ങ്ങാ​ടി-​പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ൽ ഇ​രി​ണാ​വ് കൊ​ട്ട​പ്പാ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 7.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ള​യ മ​ക​നും പാ​പ്പി​നി​ശേ​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ ശ്രീ​രാ​ഗി​നൊ​പ്പം സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പാ​ല​ക്കാ​ട് നി​ന്നും പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​രേ​ത​രാ​യ വി.​ടി.​കൃ​ഷ്ണ​ൻ-​യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഏ​റ​ക്കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന ര​ഞ്ജി​ത്ത് അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി ഫ്ലോ​ർ​മി​ൽ ആ​രം​ഭി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​രി​ക്ക​ൻ​കു​ളം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: ര​ഞ്ജി​നി (പാ​ളി​യ​ത്ത് വ​ള​പ്പ്). ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ നി​വേ​ദ് മ​റ്റൊ​രു മ​ക​നാ​ണ്.​സ​ഹോ​ദ​ര​ങ്ങ​ൾ: മു​ര​ളീ​ധ​ര​ൻ, ശ്രീ​ജ, ഷൈ​ജ.

Latest News

Corehub Up